Latest NewsNewsIndia

മൂന്നാം ഘട്ട ചർച്ച; ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ആരംഭിച്ചു

കർഷകരുമായുള്ള മൂന്നാം ഘട്ട ചർച്ചക്ക് മുന്നോടിയായി ഡൽഹിയിൽ ഉന്നതതല ചർച്ച ആരംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച്ച നടത്തുന്നത്. നേരത്തെ കർഷകരുമായി നടത്തിയ ചർച്ചകൾ പലതും പരാജയപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ചർച്ച നടക്കുക.

ഡൽഹി അതിർത്തിയിൽ സമരം രാജ്യവ്യാപകമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചിരുന്നു. മിനിമം താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് തരാമെന്ന സർക്കാരിന്റെ വാ​ഗ്‍ദാനം തള്ളിയ കർഷകർ കേന്ദ്ര സർക്കാരുമായി ഒരാഴ്ച്ചക്കിടെ നടത്തിയ രണ്ട് ചർച്ചകളും പരാജയത്തിൽ കലാശിക്കുകയായിരിന്നു. അതിനിടെ കോവിഡ് കാലത്ത് തുടരുന്ന കർഷക സമരം തടയണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button