Latest NewsNewsIndiaInternational

റോഹിംഗ്യന്‍ മുസ്ലിങ്ങൾക്ക് എട്ടിന്റെ പണി കൊടുത്ത് ബംഗ്ലാദേശ് സർക്കാർ

ധാക്ക: മ്യാന്‍മറില്‍നിന്നു പലായനം ചെയ്തുവന്ന റോഹിൻഗ്യൻ മുസ്ലീങ്ങളെ പൂർണ്ണമായും കയ്യൊഴിഞ്ഞു ബംഗ്ലാദേശ് സർക്കാർ. എല്ലാ റോഹിൻഗ്യകളെയും നിരന്തരം വെള്ളം കയറുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ബസന്‍ചാര്‍ ദ്വീപിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ബംഗ്ലദേശ് സേനയുടെ കപ്പലുകളിലും മത്സ്യബന്ധന ബോട്ടുകളിലുമായാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇതിനായി പ്രത്യേക സേനയെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

Read Also : കേരളത്തിലെ നട്ടെല്ലില്ലാത്ത പ്രതിപക്ഷത്തെ അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി എംപി

1,600 പേരെയാണ് കഴിഞ്ഞ ദിവസം ദ്വീപിലേക്കു കൊണ്ടുപോയത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദ്വീപിലേക്ക് ഇവരെ മാറ്റിയതില്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ അക്രമകാരികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഇന്ത്യയിലേക്കും ഇവര്‍ പാലായനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൗരത്വനിയമം കൊണ്ടുവന്നതോടെ ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് നിലച്ചു. ഇവര്‍ എല്ലാം ബംഗ്ലാദേശില്‍ നിലയുറപ്പിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് ഷേക്ക് ഹസീന സര്‍ക്കാര്‍ കടന്നത്.

മൂന്നു വര്‍ഷം മുമ്പ് മ്യാന്‍മറിലെ പട്ടാളം അതിക്രൂര പീഡനങ്ങള്‍ അഴിച്ചുവിട്ടതിനെത്തുടര്‍ന്നാണ് ന്യൂനപക്ഷ രോഹിംഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button