KeralaLatest NewsNews

“പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് അറിയാം” : കെ.കെ.രമ

കോഴിക്കോട്∙ ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ.

Read Also : “ഭരണ നേട്ടം പറയാൻ പറഞ്ഞാൽ പലചരക്ക് കടയിലേക്കുള്ള ലിസ്റ്റ് വായിക്കുന്ന ഒരേയൊരു സർക്കാരേയുള്ളൂ” : ശങ്കു ടി ദാസ്

പിണറായി വിജയന്റെ ചിത്രം പോസ്റ്ററിൽ വച്ചാൽ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടെന്നും രമ പറഞ്ഞു. വടകര മേഖലയിൽ രവീന്ദ്രന് നിരവധി ബെനാമി ഇടപാടുകളുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയർക്കാൻ പോകുന്നതെന്ന് അന്നറിയാം. പ്രചാരണത്തിനിറങ്ങാൻ തടസമായി കോവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തൻ മരിച്ചപ്പോൾ കാണാൻ പോകാൻ കോവിഡ് പ്രശ്നമില്ലായിരുന്നുവെന്നും രമ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button