05 December Saturday

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് സ്ഥിരതയില്ല: ശരദ്‌ പവാർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 5, 2020

image credit Ministery of Agriculture and Food Processing, India


മുംബൈ
രാഹുൽ ഗാന്ധിയെ വിമർശിച്ച്‌ എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ. രാഹുൽ വീണ്ടും കോൺഗ്രസ്‌ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്‌. കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കും ഗാന്ധി കുടുംബത്തിൽ വിശ്വാസമുണ്ട്‌. പക്ഷേ, രാഹുലിന്റെ നേതൃത്വത്തിന്‌ സ്ഥിരതയില്ല. ഒരു മറാത്തി ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നേതാവിന്‌ പാർടിക്കകത്ത്‌ ലഭിക്കുന്ന സ്വീകാര്യത പ്രധാനമാണ്‌. മറ്റു പാർടികൾക്കകത്തെ കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. മുൻ യുഎസ്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ രാഹുലിനെ വിമർശിച്ചത്‌ ശരിയല്ല. അത്തരമൊരു പരാമർശം ഒഴിവാക്കേണ്ടതാണ്‌. ഏതൊരു രാഷ്ട്രീയനേതാവും മറ്റ് രാജ്യങ്ങളുടെ നേതൃത്വത്തെയും രാഷ്ട്രീയ സംഘടനകളെയും കുറിച്ചുള്ള അഭിപ്രായങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. ക്യാനഡ കർഷകസമരത്തെക്കുറിച്ച്‌ പറഞ്ഞതിനോട്‌ കേന്ദ്രം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്‌.

ബിജെപിക്ക്‌ ബദലൊരുക്കാൻ കോൺഗ്രസ്‌ സമാന മനസ്സുള്ള പാർടികളെ ഒരുമിച്ച്‌ കൊണ്ടുവരണം. മോഡി സർക്കാർ പ്രതിപക്ഷവുമായുള്ള ചർച്ചകളിൽ വിശ്വസിക്കുന്നില്ല. കർഷകനിയമത്തിനെതിരെ സമരം  ചെയ്യുന്നവരുമായി മോഡി സർക്കാർ ചർച്ചയ്‌ക്ക്‌ തയ്യാറാകണമെന്നും ശരദ്‌ പവാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top