KeralaLatest NewsNews

മക്കളെയും ഒഴിപ്പിക്കാം; കളക്ടര്‍ നിരസിച്ചത് കോടതി പരിഗണിച്ചു

തനിക്ക് മാന്യവും സമാധാനപരവുമായി ജീവിക്കാന്‍ മുകള്‍നിലയില്‍ താമസിക്കുന്ന മകനെ ഒഴിപ്പിക്കണമെന്ന ആവശ്യം ജില്ലാ മജിസ്ട്രേട്ട് നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിത ജീവിതത്തിന്​ അനിവാര്യമെങ്കില്‍ മക്കളെയും വീട്ടില്‍നിന്ന്​ ഒഴിപ്പിക്കാമെന്ന് ഹൈകോടതി.ഇതിനായി സീനിയര്‍ സിറ്റിസന്‍സ് വെല്‍ഫെയര്‍ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് (കലക്ടര്‍) അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇടപ്പള്ളിയില്‍ താമസിക്കുന്ന എണ്‍പതുകാരന്റെ ഹര്‍ജിയിലാണു ജസ്റ്റിസ് സതീഷ് നൈനാന്റെ നിര്‍ണായക ഉത്തരവ്. തനിക്ക് മാന്യവും സമാധാനപരവുമായി ജീവിക്കാന്‍ മുകള്‍നിലയില്‍ താമസിക്കുന്ന മകനെ ഒഴിപ്പിക്കണമെന്ന ആവശ്യം ജില്ലാ മജിസ്ട്രേട്ട് നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ താഴത്തെ നിലയില്‍ ഹര്‍ജിക്കാരനു സമാധാനപരമായി ജീവിക്കാന്‍ തടസ്സമില്ലെന്നു വ്യക്തമാക്കിയ കലക്ടര്‍, മകന്‍ 5000 രൂപ ചെലവിനു നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2020 മാര്‍ച്ച്‌ 12ലെ കലക്ടറുടെ ഈ ഉത്തരവു റദ്ദാക്കിയ കോടതി, വിഷയം പുനഃപരിശോധിക്കാനും കക്ഷികള്‍ക്കു നോട്ടിസ് നല്‍കി വാദംകേട്ട ശേഷം പുതിയ ഉത്തരവിറക്കാനും നിര്‍ദ്ദേശം നല്‍കി. സീനിയര്‍ സിറ്റിസന്‍സ് മെയ്ന്റനന്‍സ് ആക്‌ട് പ്രകാരം ഒഴിപ്പിക്കല്‍ ഉത്തരവിറക്കാനാവില്ലെന്ന് എതിര്‍കക്ഷിയായ മകന്‍ വാദിച്ചു. എന്നാല്‍, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്നതാണു നിയമത്തിന്റെ ഉദ്ദേശ്യമെന്നും വേണ്ടിവന്നാല്‍ 19 (2) (1) ചട്ടപ്രകാരം ഒഴിപ്പിക്കാന്‍ സാധ്യമാണെന്നും കോടതി വ്യക്തമാക്കി.

Read Also: ചാനലുകളിൽ അശ്ലീല പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ഹൈക്കോടതി

അതേസമയം മുതിര്‍ന്ന പൗരന്റെ സ്വൈരജീവിതത്തിന് അത് അത്യാവശ്യമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ മാത്രമേ നടപടി പാടുള്ളൂ. എന്‍ക്വയറി നടത്തി ഒഴിപ്പിക്കല്‍ വേണോ വേണ്ടയോ എന്നുള്ള വ്യക്തമായ നിഗമനത്തിലെത്തണമെന്നും കോടതി പറഞ്ഞു എന്നാല്‍ നിയമം അതീവജാഗ്രതയോടെ പ്രയോഗിക്കണമെന്നും സഹോദരങ്ങള്‍ക്കിടയിലുള്ള വസ്തുതര്‍ക്കം തീര്‍പ്പാക്കാനുള്ള ആയുധമാക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button