ബുഡാപെസ്‌റ്റ്
സ്‌പാനിഷ് ലീഗിൽ തിരിച്ചടിയാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്ക് വിജയക്കുതിപ്പ്. ഗ്രൂപ്പ് ജിയിൽ ഹംഗേറിയൻ ക്ലബ് ഫെറെൻക്വാറോസിനെ മൂന്ന് ഗോളിന് വീഴ്‌ത്തി ബാഴ്‌സ ജയം തുടർന്നു. അടുത്തയാഴ്‌ച യുവന്റസുമായാണ് ഗ്രൂപ്പുഘട്ടത്തിൽ ബാഴ്‌സയുടെ അവസാന മത്സരം.
ഫെറെൻക്വാറോസിനെതിരെ ലയണൽ മെസിക്ക് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ വിശ്രമം അനുവദിച്ചിരുന്നു. ഒൺടോയ്‌ൻ ഗ്രീസ്‌മാൻ, കാർലോസ് ബ്രതയ്‌വയ്‌റ്റ്, ഉസ്‌മാൻ ഡെംബെലെ എന്നിവരാണ് ബാഴ്‌സയ്‌ക്കായി ഗോളടിച്ചത്. ഡെംബെലെയുടേത് പെനൽറ്റി ഗോളായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..