കലിഫോർണിയ
കോവിഡ് വാക്സിനുകളെക്കുറിച്ച് വ്യാജപ്രചാരണം നടത്തുകയും മിഥ്യാധാരണ പരത്തുകയും ചെയ്യുന്ന പോസ്‌റ്റുകൾ നീക്കം ചെയ്യുമെന്ന് ഫെയ്‌സ്‌ബുക്ക്. വാക്സിൻ വിരുദ്ധപ്രചാരണങ്ങൾ പലതും ഫെയ്‌സ്‌ബുക്കിലൂടെയാണ് നടക്കുന്നത് എന്നതിനാലാണ് തീരുമാനം.
കോവിഡ്‌കാലത്തിന്റെ തുടക്കംമുതൽ വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കാണ്. ഫൈസർ–-ബയോൺടെക് വാക്സിൻ ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകുകയും മൊഡേണ വാക്‌സിനും അമേരിക്കയിൽ ഉപയോഗിക്കാൻ അനുമതിക്ക് അപേക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.
ഈ അവസരത്തിൽ ജനങ്ങളിൽ ഭീതിയുളവാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പൊതുജനാരോഗ്യത്തെ ഹനിക്കുമെന്നതിനാലാണ് പുതിയ തീരുമാനമെന്ന് ഫെയ്‌സ്‌ബുക്ക് പറഞ്ഞു. വ്യാജപ്രചാരണങ്ങൾ അനുവദിക്കില്ലെന്ന് അടുത്തിടെ യുട്യൂബും അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..