KeralaLatest NewsNews

“പോസ്റ്ററിലില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെ” : എം.വി ഗോവിന്ദൻ മാസ്റ്റർ

ആലപ്പുഴ : “തെരഞ്ഞെടുപ്പ് പോസ്റ്ററിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടെയോ മറ്റു നേതാക്കൻമാരുടെയോ ചിത്രങ്ങൾ ആവശ്യമില്ല, പോസ്റ്ററുകളിലും ഫ്ലെക്സുകളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യമില്ലാത്തതില്‍ അപാകമില്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല ഊർജമാണ് പ്രധാനം “, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Read Also : ചാനലുകളിൽ അശ്ലീല പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ഹൈക്കോടതി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ രവീന്ദ്രനല്ല ആരെ വേണമെങ്കിലും ഇഡി ചോദ്യം ചെയ്യട്ടെ. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. ഇത് എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button