04 December Friday

നാലടിച്ച്‌ ജിറൂ

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


സെവിയ്യ
ചെൽസിയിൽ ഒളിവർ ജിറൂവിന്റെ ആഘോഷം. ചാമ്പ്യൻസ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഇയിൽ ചെൽസി നാല‌ു ഗോളിന്‌ സെവിയ്യയെ തകർത്തപ്പോൾ ജിറൂവായി താരം. നാലു ഗോളും ഈ ഫ്രഞ്ചുകാരൻ അടിച്ചു. ഇടംകാലും വലംകാലും തലയും കൊണ്ട്‌ ആദ്യ മൂന്നെണ്ണം. നാലാമത്തേത്‌ പെനൽറ്റി. സെവിയ്യയും നോക്കൗട്ടിലെത്തി.

ജിറൂവിന്‌ സീസണിൽ രണ്ടാംതവണ മാത്രമാണ്‌ ആദ്യ പതിനൊന്നിൽ അവസരം കിട്ടിയത്‌. കിട്ടിയ അവസരം ആഘോഷമാക്കുകയായിരുന്നു. ടിമോ വെർണർ, ടാമ്മി അബ്രഹാം തുടങ്ങിയ പ്രധാന ഒമ്പതു കളിക്കാർ ചെൽസി നിരയിലുണ്ടായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top