Latest NewsNewsKuwaitGulf

ഗള്‍ഫ് പ്രതിസന്ധി പരിഹാരം, കുവൈറ്റിന് അഭിനന്ദന പ്രവാഹം

റിയാദ്: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്‍കൈ എടുത്ത കുവൈറ്റിനെ അഭിനന്ദിച്ച് സൗദി.
പ്രതിസന്ധി ഒഴിവാക്കുന്നതിനായി കുവൈറ്റ് നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചാണ് സൗദി അറേബ്യ രംഗത്ത് വന്നത്. വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് കുവൈറ്റിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. പ്രതിസന്ധിക്ക് കാരണമായ നിലപാടുകളിലെ ഭിന്നത പരിഹരിക്കുന്നതിന് കുവൈറ്റ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read also : ചന്ദ്രികയിലെ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

മൂന്നര വര്‍ഷമായി തുടരുന്ന പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെ അന്ത്യമുണ്ടാക്കുന്നതിനായി നടത്തുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസിര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് അറിയിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button