Latest NewsNewsInternational

ലോകസമാധാനത്തിനു ഭീഷണിയായി ചൈന : സൂപ്പര്‍ ഹ്യൂമന്‍ സൈനികരെ സൃഷ്ടിയ്ക്കുന്നു

വാഷിംഗ്ടണ്‍ : ലോകസമാധാനത്തിനു ഭീഷണിയായി ചൈന, സൂപ്പര്‍ ഹ്യൂമന്‍ സൈനികരെ സൃഷ്ടിയ്ക്കുന്നു . ചൈന ലോകസമാധാനത്തിനും ജനാധിപത്യത്തിനും കടുത്ത ഭീഷണിയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം, അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് ആണ് ചൈനയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും സാമ്പത്തികമായും സാങ്കേതികപരമായും സൈനികമായും മറികടക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നും റാറ്റ്ക്ലിഫ്ഫ് പറഞ്ഞു. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ ലേഖനത്തിലാണ് റാറ്റ്ക്ലിഫിന്റെ പരാമര്‍ശം.

Read Also :  ഇസ്ലാമിക ഭീകരത, സംശയം തോന്നുന്ന പള്ളികള്‍ അടച്ചുപൂട്ടുന്നു, കര്‍ശന നടപടികളുമായി ഫ്രാന്‍സ്

സൂപ്പര്‍ ഹ്യൂമന്‍ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലാണ് ചൈനയെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി. ഇതിനുള്ള പരീക്ഷണങ്ങള്‍ മനുഷ്യ ശരീരത്തില്‍ ചൈന നടത്തുന്നുണ്ട്. ശാരീരികമായ ക്ഷമത വര്‍ദ്ധിപ്പിക്കാനും അതിമാനുഷികമായ ശക്തി കൈവരിക്കാനുമാണ് പരീക്ഷണങ്ങള്‍. ഇത് ലോക സമാധാനത്തിന് വലിയ ഭീഷണിയാണെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി.ചൈനയുടെ ചാര പ്രവര്‍ത്തനത്തെക്കുറിച്ചും ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മോഷ്ടിക്കുക, പകര്‍പ്പെടുക്കുക , പുന:സ്ഥാപിക്കുക ഇതാണ് ചൈനയുടെ തന്ത്രം. അമേരിക്കന്‍ കമ്പനികളുടെര്‍ ഉത്പന്നങ്ങള്‍ കോപ്പിയടിക്കുകയാണ് ചൈന ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button