ഹൈദരാബാദ് > ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിൽ ടിആര്‍എസ് മുന്നിൽ. ബിജെപിക്ക് വൻ തിരിച്ചടി നേരിടുന്നു.
56 സീറ്റില്‍ ടിആര്‍എസ് ലീഡ് ചെയ്യുന്നു. ബിജെപി 18 സീറ്റിലും ഒവൈസിയുടെ എഐഎംഐഎം 25 സീറ്റിലും മുന്നേറുകയാണ്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണു മുന്നിട്ടു നില്‍ക്കുന്നത്. ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന രൂപീകരണം മുതല്‍ തുടരുന്ന ടിആര്‍എസ് മേധാവിത്വം തകരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആകെയുള്ള 150 വാര്‍ഡുകളില്‍ നൂറിലും ടിആര്‍എസ്-ബിജെപി നേരിട്ടുള്ള പോരാട്ടമാണ്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം 51 സീറ്റുകളില്‍ മത്സരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..