കാൻബറ
അവസാന ഏകദിനത്തിലെ വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് ആദ്യ ട്വന്റി–20യിൽ ഓസ്ട്രേലിയയെ നേരിടും. കാൻബറ മാനുക ഓവലിൽ പകൽ 1.40നാണ് കളി. മൂന്നുമത്സര ക്രിക്കറ്റ് പരമ്പരയിൽ ബാക്കി രണ്ടു മത്സരങ്ങൾ സിഡ്നിയിലാണ്. ഞായറാഴ്ചയും ചൊവ്വാഴ്ചയും.
മൂന്ന് ഏകദിനത്തിലും ഇന്ത്യൻ ബാറ്റിങ്നിര മികവുകാട്ടി. ശിഖർ ധവാനൊപ്പം കെ എൽ രാഹുൽ ഓപ്പൺ ചെയ്യും. ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫോമിലാണ്. ബൗളർമാർ അവസാന ഏകദിനത്തോടെ ട്രാക്കിലായി. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ടി നടരാജൻ ആദ്യമായി പന്തെറിയാനെത്തും. ഏകദിന അരങ്ങേറ്റത്തിൽ ഈ തമിഴ്നാട്ടുകാരൻ രണ്ടു വിക്കറ്റെടുത്തു.
സഞ്ജു സാംസൺ കളിക്കുമോയെന്നാണ് മലയാളി ആരാധകർ ഉറ്റുനോക്കുന്നത്. ഓസീസ് നിരയിൽ പരിക്കേറ്റ ഡേവിഡ് വാർണറില്ല. ഇരു ടീമുകളും 20 തവണ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്ക് 11 ജയമാണ്. ഓസീസ് എട്ടെണ്ണം ജയിച്ചു. ഒന്നിൽ ഫലമുണ്ടായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..