KeralaLatest NewsNews

കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും മുൻ ഡ്രൈവർ സിദ്ദീഖിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിനെയും മുൻ ഡ്രൈവർ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നേരത്തെ ഇരുവരേയും പല തവണ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വിമാനത്താവളത്തിലെത്തിക്കുന്ന സ്വർണ്ണം പുറത്തേക്ക് എത്തിക്കുന്നതിന് ഇവർക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തിരുന്നത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇരുവരേയും വിട്ടയക്കുകയായിരുന്നു. സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ മൊഴിയെടുക്കൽ തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button