ന്യൂഡൽഹി> ജനുവരി നാല് മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സിഐഎസ്‌സിഇ) മുഖ്യമന്ത്രിമാർക്ക് കത്ത് നൽകി.
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രോജക്ട്, പ്രാക്ടിക്കൽ വർക്കുകളിലും സംശയനിവാരണ ക്ലാസുകളിലും പങ്കെടുക്കാൻ സ്‌കൂളുകൾ തുറക്കണമെന്നാണ് ആവശ്യം. സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
2021ലെ ഐസിഎസ്‌ഇ, ഐഎസ്‌സി ബോർഡ് പരീക്ഷാ തീയതി നിശ്ചയിക്കാനായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും സിഐഎസ്‌സിഇ കത്ത് നൽകി. കോവിഡ് പശ്ചാത്തലത്തിൽ സിബിഎസ്‌ഇ, സിഐഎസ്‌സിഇ സ്‌കൂളുകൾ മാർച്ച് മുതൽ തുറന്നിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..