Latest NewsNewsEntertainment

വേണമെങ്കിൽ പ്രസവത്തിന്റെ തലേ ദിവസവും സുംബ കളിക്കാം, ക്രിക്കറ്റും കളിക്കാമെന്ന് ഡോക്ടർ പറഞ്ഞു; നടി പാർവതി കൃഷ്ണ

ഡോക്ടറുടേയും സുംബ ട്രെയ്‌നറുടേയും നിർദ്ദേശം ലഭിച്ചത് കൊണ്ടാണ് താൻ ഇത് ചെയ്തതെന്ന് പാർവതി

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ പാർവതി കൃഷ്ണ തന്റെ കുഞ്ഞിനെ വരവേൽക്കാനുള്ള തിരക്കിലാണ്. നിറവയറും താങ്ങിയുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ട് ഇതിനോടകം തന്നെ സമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു കൂടാതെ ചിത്രങ്ങൾ മാത്രമല്ല മറിച്ച് നിറവയർ വച്ചു കൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

കൂടാതെ ഈ സമയത്ത് നൃത്തം ചെയ്യുന്നത് കൊണ്ടു പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് താരം പറയുന്നത്. എന്റെയും കുഞ്ഞിന്റെയും ആരോഗ്യം നോക്കിയാണ് ഇത് ചെയ്തത്. ഡോക്ടറുടേയും സുംബ ട്രെയ്‌നറുടേയും നിർദ്ദേശം ലഭിച്ചത് കൊണ്ടാണ് താൻ ഇത് ചെയ്തതെന്ന് പാർവതി പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതെല്ലാം വ്യക്തമാക്കിയത്.

എന്നാൽ നിറവയറിൽ നൃത്ത ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽമാത്രമേ അത് ചെയ്യാൻ പാടുള്ളൂ.. ഡാൻസ് ചെയ്യുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. എന്നാൽ യാതൊരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നോട് ക്രിക്കറ്റ് കളിക്കാമെന്നും നിർദ്ദേശിച്ചു എന്ന് താരം പറയുന്നു. നൃത്തം ചെയ്യാൻ ഡോക്ടറുടേയും കുടുംബത്തിന്റെയും പൂർണ പിന്തുണയുണ്ടെന്നും താരം വ്യക്തമാക്കി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button