KeralaLatest NewsNewsEntertainment

നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ; ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച്‌ നടന്‍ വിവേക് ഗോപന്‍

ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. ഇപ്പോഴിതാ ബിജെപിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‌ മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍. പരസ്പരം എന്ന സീരിയലിലെ സൂരജ് എന്ന കഥാപാത്രമായി പ്രേക്ഷക പ്രീതിനേടിയ വിവേക് ഗോപന്‍ നെന്മണിക്കര പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയാണ് വോട്ട് തേടുന്നത്.

‘നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന്‍ കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍’ എന്നാണ് വിവേക് വീഡിയോയില്‍ പറയുന്നത്. വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വൈറല്‍ ആവുകയാണ്.

ബിജെപി സ്ഥാനാര്‍ത്ഥി തന്നെയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button