KeralaLatest NewsNews

നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും. സുഹൃത്തിനൊപ്പം പോകാൻ വേണ്ടി കൊലപാതകം നടത്തിയെന്നാണ് അമ്മ വിജി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടത്. പോത്തൻകോട് സ്വദേശിയായ സുഹൃത്തിനൊപ്പം പോകാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് അമ്മ വിജിയുടെ മൊഴി. ഒരു ദിവസം മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച ശേഷമാണ് കുഴിച്ചിട്ടതെന്നും വിജി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button