Latest NewsNewsFootballSports

യൂറോപ ലീഗ് മത്സരം; സമനില പിടിച്ച് ടോട്ടനം, ആഴ്സനലിന് തകർപ്പൻ ജയം

യൂറോപ ലീഗില്‍ ടോട്ടനം, ലാസ്ക് മത്സരം സമനിലയില്‍. ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടുകയും ചെയ്തു. ഗെരത് ബെയില്‍, സണ്‍ ഹ്യൂം മിന്‍, ദെലെ അലി എന്നിവര്‍ ടോട്ടനത്തിനായി വല കുലുക്കി. പീറ്റര്‍ മിഷോരി, ജൊഹാന്നസ് എഗസ്റ്റീന്‍ എന്നിവര്‍ക്ക് പുറമെ എക്സ്ട്രാ ടൈമില്‍ മമൌഡോ കരമോക്കോയുടെ ഗോളും കൂടിയായപ്പോള്‍ അവസാന നിമിഷം ടോട്ടനത്തെ ലാസ്ക് സമനിലയില്‍ തളച്ചിട്ടു.

മറ്റൊരു മത്സരത്തില്‍ എസി മിലാൻ – സെല്‍റ്റിക്ക് മത്സരത്തില്‍ എസി മിലാന് ജയം. മിലാൻ നാല് ഗോളുകളും സെല്‍റ്റി രണ്ട് ഗോളുകളും നേടി. പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മിലാൻ. ആഴ്സണല്‍ – റാപ്പിഡ് വിയന പോരാട്ടത്തില്‍ ആഴ്സലിന് തകർപ്പൻ ജയം.ആഴ്സണല്‍ നാല് ഗോളുകള്‍ നേടിയപ്പോള്‍ റാപ്പിഡ് വിയന്നക്ക് ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button