04 December Friday

ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: സോളാർ പരാതിക്കാരി

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


കൊച്ചി
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പീഡനപരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. ഉമ്മൻചാണ്ടി തന്നെ ചൂഷണം ചെയ്യാൻ തെരഞ്ഞെടുത്ത സ്ഥലവും സമയവും വെളിപ്പെടുത്താൻ താൻ തയ്യാറാണെന്നും പരസ്യസംവാദത്തിന് തയ്യാറുണ്ടോ എന്നും അവർ ചോദിച്ചു. കൊച്ചിയിൽ അന്വേഷണ സംഘത്തിന് രഹസ്യമൊഴി നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കോൺഗ്രസ്‌ നേതാക്കളായ കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, ബിജെപി നേതാവ്‌ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പരാതിയിലും ഉറച്ചുനിൽക്കുന്നു. ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയനാടകമാണെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top