ഫറോക്ക് > കോൺഗ്രസ് അനുഭാവ സർവ്വീസ് സംഘടന നേതാവിൻ്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തി.ചെറുവണ്ണൂർ കുണ്ടായിത്തോട് സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം നെടിയ പറമ്പത്ത് ബാലകൃഷ്ണ (55) നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ചാലിയം നിർദ്ദേശിനും തീരദേശ പോലീസ് സ്റ്റേഷനുമിടയിലായി അഴിമുഖത്തോടു ചേർന്നുള്ള പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് പോലീസ് രാത്രി മുതൽ തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടെ രാത്രി ബാലകൃഷ്ണൻ്റെ ബൈക്കും ചെരുപ്പും ഫറോക്ക് പാലത്തിന് സമീപം കണ്ടെത്തിയതോടെ പുഴയിൽ ചാടിയതാകാമെന്ന സംശയവും ബലപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജി ഒ യു ) നേതാവും എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന നേതാവുമായിരുന്നു. മാനന്തവാടി വിദ്യാഭ്യാസ ഉപ ജില്ലാ കാര്യാലയത്തിലെ സീനിയർ സൂപ്രണ്ടും കെ ജി ഒ യു മാനന്തവാടി താലൂക്ക് പ്രസിഡൻ്റുമാണ്. നേരത്തെ എൻജിഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻറും സംസ്ഥാന സമിതി അംഗവുമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..