03 December Thursday

VIDEO - പട്ടിണിക്കിടാത്ത സർക്കാരിനൊപ്പം ജനങ്ങളുണ്ടാവും: രഞ്ജിത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കോഴിക്കോട്‌> കോവിഡ്‌ പ്രതിസന്ധിയിൽപ്പെട്ട്‌ തൊഴിലില്ലാതായപ്പോഴും പട്ടിണിക്കിടാതെ സംരക്ഷിച്ച സർക്കാരിനെ സംബന്ധിച്ച്‌ ജനങ്ങൾക്ക്‌ നല്ല ബോധ്യമുണ്ടെന്ന്‌ സംവിധായകൻ രഞ്ജിത്ത്. എൽഡിഎഫ്‌ കോർപറേഷൻ പ്രകടന പത്രിക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം‌.

പ്രസംഗത്തില്‍ നിന്ന്:
"വയനാട്ടിലെ ഉള്‍നാട്ടില്‍ പോയപ്പോള്‍ താന്‍ ചായ കുടിക്കാന്‍ ഒരു കടയിൽ കയറി. എന്തൊക്കെയാണ് ഇലക്ഷന്‍ വരികയല്ലേ എന്ന് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തി.
 
ഇവിടെ എന്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’
അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണം''

 
ഉൾക്കാഴ്‌ചയും സൗന്ദര്യബോധവുമുള്ളവർക്ക്‌ മാത്രം തയ്യാറാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ്‌ എൽഡിഎഫ്‌ കോഴിക്കോടിനായി തയ്യാറാക്കിയതെന്നും രഞ്ജിത്ത്‌ പറഞ്ഞു. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ എം വി ശ്രേയാംസ് കുമാർ എംപി അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി, മന്ത്രി ടി പി രാമകൃഷ്‌ണൻ, എ പ്രദീപ് കുമാർ എംഎൽഎ, മുൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ, വി കെ സി മമ്മദ് കോയ എംഎൽഎ, ടി വി ബാലൻ, മനയത്ത്‌ ചന്ദ്രൻ, എം പി സൂര്യനാരായണൻ, പി ടി ആസാദ്‌, സി പി ഹമീദ്, അബ്ദുൾ റഹീം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി പി ദാസൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top