Latest NewsIndia

ഹിന്ദു പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചതായി പരാതി: യുവാവ് അറസ്റ്റിൽ

ഹിന്ദു യുവതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ ശ്രമം; യുപിയിൽ മതപരിവർത്തനനിരോധന നിയമപ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ലക്‌നൗ : ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. ബറേലി സ്വദേശിയായ ഓവൈഷ് അഹമ്മദ് എന്ന 21 കാരനാണ് അറസ്റ്റിലായത്. നിർബന്ധിത മതപരിവർത്തനം കുറ്റകരമാക്കികൊണ്ടുള്ള നിയമം കൊണ്ടുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ്.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒവൈഷ് ഒളിവിൽ പോയിരുന്നു. നവംബർ 28 നാണ് ഒവൈഷിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മകളെ ഇസ്ലാം മതം സ്വീകരിക്കാൻ ഒവൈഷ് സമ്മർദ്ദം ചെലുത്തിയെന്ന് കാണിച്ച് ഷെരീഫ് നഗർ ഗ്രാമത്തിലെ ഹൈന്ദവ കുടുംബം ദേവരാനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

read also: പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഇല്യാസുമായി പിടിയിലായവര്‍ക്ക് അടുത്ത ബന്ധം ; സിദ്ദിഖ് കാപ്പനെതിരെ നിലപാട് കടുപ്പിച്ച് യുപി സര്‍ക്കാര്‍

ഇതേ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഓവൈഷിനെ ജയിലിലേക്ക് മാറ്റി.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363, 366 എന്നിവയും മറ്റ് വകുപ്പുകളും പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button