03 December Thursday
ഗെയില്‍, ദേശീയപാതാ വികസനം

മുഖ്യമന്ത്രിയുടേത് നേതൃത്വപരമായ ഇടപെടലും ശക്തമായ നിലപാടും: അഭിനന്ദിച്ച് സി കെ പത്മനാഭന്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി ദേശീയ നിര്‍വാന സമിതി അംഗം സി കെ പത്മനാഭന്‍. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് കരുത്ത് പകരുന്ന ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍, ദേശിയ പാത വികസനം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വപരമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗെയില്‍ പദ്ധതി വിജയകരമായി എത്തിച്ചതില്‍ മുഖ്യമന്ത്രിയുടെ വളരെ ശക്തമായ നിലപാട് സ്വാധീനമുണ്ട്. അതിനെ സ്വാഗതം ചെയ്യുകയാണ്. ദേശീയപാതാവികസനം കേന്ദ്രസര്‍ക്കാരിന്റെ അജണ്ടയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അവിടെ പോയി മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുകയും, ഗഡ്കരി ഇവിടെ വന്ന് മുഖ്യമന്ത്രിയെ കാണുകയുമെല്ലാം ചെയ്തു. മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അഭിനന്ദിക്കണമെന്നും പത്മനാഭന്‍ കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top