KeralaLatest NewsNews

തലസ്ഥാന നഗരത്തിൽ നവജാത ശിശുവിനെ കുഴിച്ച്‌ മൂടിയ നിലയില്‍; മാതാവ് ഒളിവില്‍

29 വയസുകാരിയായ വിജി ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരിയാണ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ കുഴിച്ച്‌ മൂടിയ നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയില്‍ നവജാത ശിശുവിനെ കുഴിച്ച്‌ മൂടിയ നിലയിലാണ് കണ്ടെത്തിയത്. മാങ്കുളം സ്വദേശി വിജിയുടെ വീട്ടിലാണ് സംഭവം. കിണറ്റിന് സമീപം കുഴിയെടുത്താണ് ശിശുവിനെ കുഴിച്ചു മൂടിയത്. 29 വയസുകാരിയായ വിജി ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരിയാണ്. ഇന്ന് രാവിലെ മുതല്‍ ഇവര്‍ ഒളിവിലാണ്.

Read Also: ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ പോലീസ് സേന തയ്യാർ: ബെഹ്‌റ

എന്നാൽ നാട്ടുകാര്‍ക്ക് കഴിഞ്ഞദിവസം മുതല്‍ വിജി ഗര്‍ഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. വയറില്‍ മുഴയാണെന്നാണ് വിജി നാട്ടുകാരോട് പറഞ്ഞത്. വീടിനുളളില്‍ രക്തവും മറ്റും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് വിജിയെ ഉപേക്ഷിച്ചിരുന്നു. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button