KeralaLatest NewsNews

പൊന്‍മുടി ലയങ്ങളില്‍ താമസിച്ചിരുന്ന 177 പേരെ മാറ്റിപാർപ്പിച്ചു

പൊന്‍മുടി: ബുറേവി ചുഴലിക്കാറ്റിന്റെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊന്‍മുടിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ലയങ്ങളില്‍ താമസിച്ചിരുന്ന 177 പേരെ മാറ്റിയതായി തിരുവനന്തപുരം ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. തഹസീല്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂസംഘമാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. ആനപ്പാറ ഹൈസ്‌കൂളില്‍ ഉള്‍പ്പെടെയുളള ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. വിതുരയിലും ഇവര്‍ക്കായി ക്യാമ്പ് തുറന്നിട്ടുണ്ട്.

തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലൂടെ അറബിക്കടലിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് കാറ്റിന്റെ സഞ്ചാരപഥമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുകയുണ്ടായി. ഇതിന്റെ സാഹചര്യത്തിലാണ് നടപടി എടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ള എന്‍ഡിആര്‍എഫ് സംഘം അമ്പൂരിയില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button