Latest NewsNewsIndia

തെറ്റായ ഭൂപടവുമായി വിക്കിപീഡിയ; നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞബദ്ധമാണെന്നായിരുന്നു വക്താവിന്റെ പ്രതികരണം.

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ തെറ്റായ ഭൂപടവുമായി വിക്കിപീഡിയ. നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ചയാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം വിവര സാങ്കേതികവിദ്യ നിയമത്തിലെ 69 എ വകുപ്പു പ്രകാരം നിര്‍ദേശം നല്‍കിയത്. വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന ലിങ്ക് കാണിക്കുന്നത് തെറ്റായ ഭൂപടമാണെന്ന് ഉത്തരവില്‍ പറയുന്നു.

എന്നാൽ ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാട്ടിയതോടെയാണ് പിശക് ശ്രദ്ധയില്‍ പെട്ടത്. ഇതേ തുടര്‍ന്ന് നവംബര്‍ 27ന് ലിങ്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഉത്തരവ് നല്‍കുകയായിരുന്നു. കംപ്യൂട്ടറില്‍നിന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ തടയണമെന്ന് നിര്‍ദേശിക്കാന്‍ അധികാരം നല്‍കുന്ന വകുപ്പാണ് 69എ. വെബ് പ്ലാറ്റ്‌ഫോമുകള്‍ ഇതാദ്യമായല്ല പ്രദേശങ്ങള്‍ തെറ്റായി അടയാളപ്പെടുത്തുന്നത്.

Read Also: ഖത്തറിന് രാജ്യാതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് സൗദി

അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ ട്വിറ്റര്‍ ലൈവ് ബ്രോഡ്കാസ്റ്റിനിടയില്‍ ലേയും ജമ്മുകാശ്മീരും ചൈനയുടെ ഭാഗമായി കാണിച്ചിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്‍പില്‍ വാക്കാല്‍ ക്ഷമാപണം നടത്തി. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ട്വിറ്റര്‍ പ്രതിജ്ഞബദ്ധമാണെന്നായിരുന്നു വക്താവിന്റെ പ്രതികരണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button