KeralaLatest NewsIndia

തന്നെ ലൈംഗികമായി ഉപയോഗിച്ച സ്ഥലവും സമയവും കൃത്യമായി വെളിപ്പെടുത്താമെന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ പരാതിക്കാരി

ഉമ്മന്‍ ചാണ്ടിക്കെതിരെ നല്‍കിയ പരാതിയില്‍ താന്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വെല്ലുവിളിയുയര്‍ത്തി സോളാര്‍ ലൈംഗികാരോപണ കേസിലെ പരാതിക്കാരി. ഉമ്മന്‍ ചാണ്ടി തന്നെ ചൂഷണം ചെയ്ത സ്ഥലവും അത് നടന്ന സമയവും കൃത്യമായി വെളിപ്പെടുത്തണമെന്നാണ് പരാതിക്കാരി പറയുന്നത്.അന്വേഷണ സംഘത്തിന് നല്‍കിയ രഹസ്യമൊഴിയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കെതിരെ നല്‍കിയ പരാതിയില്‍ താന്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ടുള്ള പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് ഇന്നാണ് അവസാനിച്ചത്. അതെ സമയം കെ ബി ഗണേഷ് കുമാറിനെതിരെയുള്ള ആരോപണങ്ങൾ കള്ളമാണെന്നും അവർ ആരോപിച്ചു. താന്‍ പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്ന, അദ്ദേഹത്തിന്റെ മുഖ്യ വിശ്വസ്തന്‍ ശരണ്യ മനോജിന് ആരോപണത്തെ ‘രാഷ്ട്രീയ നാടക’മെന്നാണ് പരാതിക്കാരി ആരോപിച്ചത് .

read also: “കന്യാചർമ്മം പുനഃസ്ഥാപിച്ചത് മൗലിക അവകാശം, കൊലപാതകവുമായി ബന്ധമില്ല”- സിസ്റ്റർ സെഫിയുടെ അന്തിമ വാദം സിബിഐ കോടതിയില്‍

ശരണ്യ മനോജിന്റെ ആരോപണം നേരത്തെ തന്നെ പരാതിക്കാരി തള്ളിയിരുന്നു. എ.പി അനില്‍കുമാര്‍, കെ.സി വേണുഗോപാല്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ നല്‍കിയ പരാതികളിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും അവര്‍ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button