KeralaLatest NewsNews

അതീവ ജാഗ്രതയില്‍ കേരളം, കേരളത്തിന് മോദിയുടേയും അമിത് ഷായുടേയും സഹായ വാഗ്ദാനം ചെയ്‌തെന്നും പിണറായി

തിരുവന്തപുരം : ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി. ബുറേവിയുടെ സ്വാധീനം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ രാവിലെയോടെയോ ഉച്ചയോടെയോ ബുറെവി കേരളത്തിലേക്ക് പ്രവേശിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

Read also : ബുറെവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ എത്തി

ബുറേവിയെ നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏത് സമയത്തും വിളിക്കാന്‍ മടികാട്ടേണ്ടതില്ലെന്ന് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button