KeralaLatest NewsNews

സംസ്ഥാനത്ത് ബുറെവി ചുഴലിക്കാറ്റിനെ നേരിടാന്‍ പൊലീസും ഫയര്‍ഫോഴ്സും സജ്ജം

ബുറെവി ചുഴലിക്കാറ്റിനെ നേരിടാൻ സജ്ജമായി അഗ്നിശമന സേനയും പൊലീസും രംഗത്ത്. തിരുവനന്തപുരത്തെ പ്രശ്‌നസാധ്യതാ മേഖലകളിൽ ഫയർ ഫോഴ്സ് നിരീക്ഷണം ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും കോസ്റ്റൽ സ്റ്റേഷനുകൾക്കും ഡിജിപി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയിൽ വരാൻ സാധ്യതയുള്ള മേഖലകളിലാണ് അഗ്നിശമന സേന നിരീക്ഷണം ആരംഭിച്ചത്. തീരദേശ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകി ആംബുലൻസ് അടക്കം സജ്ജീകരിച്ചു. മറ്റ് തെക്കൻ ജില്ലകളിലെ ഫയർ യൂണിറ്റുകൾക്കും അലർട്ട് നൽകിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button