KeralaLatest NewsNews

ബുറേവി ചുഴലിക്കാറ്റ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഭീക്ഷണിയുടെ പേരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം പറയുകയുണ്ടായത്. ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ നാശനഷ്ടമുണ്ടാക്കാൻ സാധ്യത കുറവാണ്. കനത്ത മഴയ്ക്കുള്ള സാധ്യതയും കുറവാണെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ന്യൂനമർദ്ദം മാറും വരെ സംസ്ഥാനത്ത് മുൻകരുതൽ നടപടി തുടരുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button