KeralaLatest NewsNews

കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷൻ മുൻ എംഡിക്കെതിരായ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഫിനാൻസ് കോർപ്പറേഷൻ മുൻ എംഡി രാജശ്രീ അജിത്തിനെതിരായ സാമ്പത്തിക ക്രമക്കേട് കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ്. അതിഥി സൽക്കാരത്തിൻറെ പേരിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്ന കേസിലാണ് തുടരന്വേഷണം.

ആരോപണത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് വകുപ്പ് തല നടപടി മാത്രമതിയെന്നും രേഖകള്‍ കണ്ടെത്താനാകാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാനകില്ലെന്നും കോടതിയെ അറിയിച്ചു. വിജിലൻസ് റിപ്പോർട്ടിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന വ്യക്തമായ സാഹചര്യത്തിൽ റിപ്പോർട്ട് തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button