04 December Friday

പാർലമെന്റ്‌ സമ്മേളനം ഉടൻ വിളിക്കണം: കെ കെ രാഗേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020



ടിക്രി അതിർത്തി (ഡൽഹി)
കർഷകദ്രോഹ നിയമങ്ങൾ റദ്ദാക്കുന്നതിനായി കേന്ദ്രം ഉടൻ പാർലമെന്റ്‌ സമ്മേളനം വിളിക്കണമെന്ന്‌‌ കിസാൻസഭാ ജോയിന്റ്‌ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ കെ രാഗേഷ്‌ ആവശ്യപ്പെട്ടു. ടിക്രിയിൽ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിലെത്തിയ ബില്ലുകൾ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന്‌ ഇടതുപക്ഷം അടക്കം പ്രതിപക്ഷ പാർടികൾ ഒന്നടങ്കം ആവശ്യപ്പെട്ടു‌. ബിജു ജനതാദൾ, എഐഎഡിഎംകെ, ടിആർഎസ് തുടങ്ങിയ കക്ഷികളും സഖ്യകക്ഷി അകാലിദളും ബില്ലിനെ എതിർത്തപ്പോള്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചാണ് കർഷകവിരുദ്ധ ബില്ലുകൾ പാസാക്കിയത്‌.

അഞ്ഞൂറോളം കർഷകസംഘടനകളുടെ സമരത്തെ തകർക്കാനുള്ള ഹീനമായ നീക്കമാണ് കേന്ദ്രം നടത്തിയത്. എന്നാൽ, നിശ്ചയദാർഢ്യത്തോടെ കർഷകർ പോരാടുകയാണ്. ആവശ്യമില്ലെന്ന്‌ കർഷകർ ഒന്നടങ്കം പറയുന്ന നിയമം കോർപറേറ്റ്‌ ദാസ്യംകൊണ്ടാണ്‌ മോ‍ഡി അടിച്ചേല്‍പ്പിക്കുന്നതെന്നും- രാഗേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top