Latest NewsNewsIndia

കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

ന്യൂഡൽഹി : കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച രണ്ട് കര്‍ഷകരുടെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്​ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Read Also : ബുറെവി ചുഴലിക്കാറ്റ് : അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മൊഗാ ജില്ലയിലെ ഭീന്ദര്‍ ഖുര്‍ദ് ഗ്രാമത്തിലെ ഗുര്‍ബച്ചന്‍ സിംഗ് (80), മന്‍സ ജില്ലയിലെ ബച്ചോവാന ഗ്രാമത്തിലെ കര്‍ഷകന്‍ ഗുര്‍ജന്ത് സിംഗ് എന്നിവരാണ് മരിച്ചത്.

ഗുര്‍ബച്ചന്‍ സിംഗ് ബുധനാഴ്ച മൊഗയില്‍ നടന്ന പ്രതിഷേധത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഗുര്‍ജന്ത് സിംഗ് പ്രക്ഷോഭത്തിനിടെ ഡല്‍ഹിയില്‍ വെച്ചാണ് മരിച്ചത്. ‘ഇരുവരുടെയും മരണത്തില്‍ കടുത്ത ദുഖമുണ്ട്. സര്‍ക്കാര്‍ അവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button