മുംബൈ > ഐപിഎല്‍ ക്രിക്കറ്റില്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍കൂടിയുണ്ടാകും. 24ന് ചേരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ഇതിനുള്ള അനുമതി നല്‍കും. ഇതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താകും.
അദാനി, ഗോയങ്ക ഗ്രൂപ്പുകളുടേതാകും ടീമുകള്‍. ആദ്യത്തേത് അഹമ്മദാബാദ് കേന്ദ്രമായാണ്. ലഖ്‌നൗ, കാണ്‍പുര്‍, പുണെ നഗരങ്ങളിലൊന്ന് പുതിയ ടീമിന് വേദിയാകും. നടന്‍ മോഹന്‍ലാല്‍ കഴിഞ്ഞ ഐപിഎല്‍ കാണാന്‍ ദുബായിലെത്തിയത് കേരളത്തില്‍നിന്നുള്ള ടീമിന്റെ സാധ്യതയായി വാര്‍ത്തയുണ്ടായിരുന്നു.
ഐപിഎലില്‍ നേരത്തെയുണ്ടായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയെ തിരിച്ചെടുക്കണമെന്ന ആവശ്യം പരിഗണിച്ചേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..