Latest NewsNewsIndia

ഡൽഹിയിൽ നടക്കുന്നത് ശാഹീന്‍ബാഗ് 2.0; പിന്നിൽ ‘തുക്ഡേ-തുക്ഡേ ഗാങ്’: മനോജ് തിവാരി

ഡല്‍ഹിയിലേക്കുള്ള പാതകളെല്ലാം ഉപരോധിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം എട്ടാംദിവസവും തുടരുന്നത്.

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ഡല്‍ഹി പ്രസിഡന്‍റ് മനോജ് തിവാരി. കര്‍ഷക സമരത്തെ ശാഹീന്‍ബാഗ് മാതൃകയിലുള്ള സമരമാക്കി മാറ്റാന്‍ ‘തുക്ഡേ-തുക്ഡേ ഗാങ്’ ശ്രമിക്കുന്നുവെന്ന് മനോജ് തിവാരി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേന്ദ്ര സര്‍ക്കാറിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ച സമരകേന്ദ്രമായിരുന്നു സൗത്ത് ഡല്‍ഹിയിലെ ശാഹീന്‍ബാഗ്.

രാജ്യത്ത് അക്രമാവസ്ഥ സൃഷ്ടിക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സമരമെന്ന് മനോജ് തിവാരി ആരോപിച്ചു. ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും പ്രധാനമന്ത്രിക്കെതിരെ കൊലവിളിയും സമരത്തില്‍ ചിലര്‍ ഉയര്‍ത്തുന്നത് ഇതിന് തെളിവാണ്. എന്‍.ആര്‍.സിയെയും സി.എ.എയെയും എതിര്‍ത്ത വ്യക്തികളുടെയും സംഘടനകളുടെയും സാന്നിധ്യവും ശാഹീന്‍ബാഗ് സമരക്കാരുടെ സാന്നിധ്യവും വ്യക്തമാക്കുന്നത് കര്‍ഷകപ്രക്ഷോഭത്തെ ‘തുക്ഡേ-തുക്ഡേ ഗാങ്’ ശാഹീന്‍ബാഗ്2.0 ആയി പരീക്ഷിക്കുകയാണെന്നാണ് -തിവാരി ആരോപിച്ചു.

Read Alsoതലസ്ഥാന നഗരത്തിൽ നവജാത ശിശുവിനെ കുഴിച്ച്‌ മൂടിയ നിലയില്‍; മാതാവ് ഒളിവില്‍

ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയവര്‍ രാജ്യവ്യാപക കലാപത്തിന് ശ്രമിക്കുകയാണ്. ഇത്തരക്കാരെ പരാജയപ്പെടുത്തേണ്ടത് ഒാരോരുത്തരുടെയും കടമയാണെന്നും മനോജ് തിവാരി പറഞ്ഞു. കര്‍ഷകരും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ച ഇന്ന് നടക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള പാതകളെല്ലാം ഉപരോധിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം എട്ടാംദിവസവും തുടരുന്നത്. പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പുറമേ ഗുജറാത്തിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button