KeralaLatest NewsNews

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അന്തരിച്ചു

ആലപ്പുഴ : കെപിസിസി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശ് (68) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബർ 20ന് ആണു ജയപ്രകാശിന്‌ കോവിഡ് സ്ഥിരീക രിക്കുന്നത്.

Read Also : സംഘടനയുടെ പ്രവർത്തനങ്ങളിൽ മനംമടുത്ത് മാവോയിസ്റ് നേതാവ് കീഴടങ്ങി

ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രണ്ടു ദിവസം മുൻപ് ഫലം നെഗറ്റീവായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിന് സജീവമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, കെപിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. നങ്ങ്യാ ർകുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി യായി രുന്ന റിട്ട. പ്രഫ. ബി. ഗിരിജയാണ് ഭാര്യ. ഡോ. ധന്യ, ധനിക് (യുകെ) എന്നിവരാണ് മക്കൾ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button