KeralaLatest NewsNews

ധനമന്ത്രിയെ സിപിഎം ഒറ്റപ്പെടുത്തുന്നു: മുല്ലപ്പള്ളി രാമചന്ദ്രൻ

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും മന്ത്രിസഭ നാഥനില്ലാ കളരിയായെന്നും മുല്ലപ്പള്ളി ആരോപണം ഉയർത്തി. കെഎസ്എഫ് ഇ റെയ്ഡോടെ ധനമന്ത്രി തോമസ് ഐസക്കിന് തലയിൽ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയായി.

സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വരികയാണ്. അപമാനിച്ച സിപിഎമ്മിൽ കടിച്ചു തൂങ്ങണോ എന്ന് ഐസക് തീരുമാനിക്കണം. ധനമന്ത്രിയെ തുടരെ തുടരെ ഒറ്റപ്പെടുത്തുകയാണെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button