KeralaLatest NewsNews

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍ : ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് ആണ് മരിച്ചത് . 45 വയസായിരുന്നു ഇദ്ദേഹത്തിന്. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം .

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. കര്‍ഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയുണ്ടായത്. തുടര്‍ന്ന് കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായി കഴിഞ്ഞില്ല . മനോജിന് നെഞ്ചിനാണ് വെടിയേറ്റത്. സ്ഥലത്ത് നിന്ന് നാടന്‍ തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസെടുത്തു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button