02 December Wednesday

മുരളീധരൻ കൊച്ചുവർത്തമാനം നിർത്തണം: മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


കൽപ്പറ്റ
കെ മുരളീധരൻ കൊച്ചുവർത്തമാനം നിർത്തണമെന്നും പ്രവർത്തകരുടെ മനോവീര്യം കെടുത്തരുതെന്നും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ കല്ലാമല ഡിവിഷനിലെ വിമതസ്ഥാനാർഥിക്ക്‌ പാർടി ചിഹ്നം നൽകിയതുമായി ബന്ധപ്പെട്ട്‌ മുല്ലപ്പള്ളിയെ മുരളീധരൻ രൂക്ഷമായി വിമർശിച്ചിരുന്നു. മാധ്യമപ്രവർത്തകർ ഈ വിഷയത്തിലെ പ്രതികരണം ആരായുകയായിരുന്നു.

യുഡിഎഫ്‌ കൺവീനർ എം എം ഹസന്റെ അഭിപ്രായത്തെ വീണ്ടും തള്ളി വെൽഫെയർ പാർടിയുമായി സഖ്യം ഇല്ലെന്ന് മുല്ലപ്പള്ളി ആവർത്തിച്ചു. സോളാർ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന്‌ കഴിഞ്ഞ ദിവസം മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top