KeralaLatest NewsNews

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ കേസ് ഡയറി ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിന്‍റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരിക്കുന്നു. പെരിയക്കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് രേഖകള്‍ കൈമാറിയിരിക്കുന്നത്. പെരിയ കേസ് സിബിഐക്ക് കൈമാറാൻ ഇന്നലെ സുപ്രീംകോടതി ഉത്തരവ് നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് രേഖകള്‍ കൈമാറിയത്. പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതിയാണ് സിബിഐക്ക് കൈമാറാൻ ഉത്തരവ് നൽകിയത്. ഇതിനു ശേഷം ആറു പ്രാവശ്യം രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിരുന്നു. അപ്പീലുകള്‍ നൽകിയത് ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് രേഖകള്‍ കൈമാറിയിരുന്നില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button