CricketLatest NewsNewsInternationalSports

അഫ്ഗാന്‍ യുവതാരത്തോട് രോഷാകുലനായി ഷാഹിദ് അഫ്രീദി ; വീഡിയോ വൈറൽ ആകുന്നു

കൊളംബോ: ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ഒന്നാം സീസണില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച്‌ പാകിസ്ഥാന്റെ മുതിര്‍ന്ന താരം ഷാഹിദ് അഫ്രീദി. അഫ്ഗാനിസ്ഥാന്‍കാരനായ യുവതാരം നവീന്‍ ഉള്‍ ഹഖുമായി കോര്‍ത്ത വിഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അഫ്രീദിയുടെ ടീമംഗമായ പാക് താരം മുഹമ്മദ് ആമിറിനോട് മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് നവീന്‍ ഉള്‍ ഹഖിനോട് അഫ്രീദി മത്സരശേഷം കയര്‍ത്തത്.

Read Also : തെക്കന്‍ കേരളത്തില്‍ സൈക്ലോണ്‍ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മത്സരത്തില്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഗോള്‍ ഗ്ലാഡിയേറ്റേഴ്സ് നവീന്‍ ഉള്‍ ഹഖ് കളിക്കുന്ന കാന്‍ഡി ടസ്കേഴ്സിനോട് തോറ്റിരുന്നു. 25 റണ്‍സിനാണ് കാന്‍ഡി ടസ്കേഴ്സ് അഫ്രീദിയെയും സംഘത്തെയും വീഴ്ത്തിയത്. ലീഗില്‍ അഫ്രീദിയുടെ ടീമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് അഫ്രീദി നയിക്കുന്ന ഗോള്‍ ഗ്ലാഡിയേറ്റേഴ്സ്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button