ലാലേട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. അനീഷ് ഉപാസനയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. വളരെ കാഷ്വല്‍ ലുക്കിലുള്ള ഫോട്ടോ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലാണ് പങ്കുവെച്ചിരിയ്ക്കുന്നത് . ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് ലഭിയ്ക്കുന്നത്.
Concept Photography- Aniesh Upaasana
Costume – Murali Venu
Designer – Jishad Shamsudeen
Makeup – Liju Pamamcode
Hair Stylist – Bijeesh Balakrishnan എന്ന വിവരവും ഫോട്ടോയ്‌ക്കൊപ്പം താരം വ്യക്തമാക്കി.
Concept Photography- Aniesh UpaasanaCostume – Murali VenuDesigner – Jishad ShamsudeenMakeup – Liju PamamcodeHair Stylist – Bijeesh Balakrishnan
Posted by Mohanlal on Tuesday, December 1, 2020
സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ആറാട്ട് ആണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്ന ചിത്രം. പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവന്‍, നെടുമുടി വേണു എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്നു.
Post Your Comments