Latest NewsNewsIndia

മിനിമം ബാലന്‍സ് വര്‍ദ്ധനയുമായി പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്

ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്

മിനിമം ബാലന്‍സ് വര്‍ദ്ധനയുമായി പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്. ബാങ്കുകള്‍ മിനിമം ബാലന്‍സ് വേണ്ടെന്നു വെയ്ക്കുമ്പോഴാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് മിനിമം ബാലന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്.

സേവിങ്സ് അക്കൗണ്ടില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിര്‍ത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിര്‍ത്തിയില്ലെങ്കില്‍ മെയിന്റനന്‍സ് ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിപ്പ്. മിനിമം 500 രൂപയെങ്കിലും നിലനിര്‍ത്തിയില്ലെങ്കില്‍ സാമ്പത്തിക വര്‍ഷം അവസാനം മെയിന്റനന്‍സ് ചാര്‍ജിനത്തില്‍ 100 രൂപ ഈടാക്കും. മാത്രമല്ല, അക്കൗണ്ടില്‍ ബാലന്‍സ് ഒന്നുമില്ലെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യും. ഡിസംബര്‍ 12 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button