Latest NewsNewsEducation

വനിതാപോളി രണ്ടാം സ്പോട്ട് അഡ്മിഷന്‍

കോഴിക്കോട് വനിതാ പോളിടെക്‌നിക് കോളേജില്‍ രണ്ടാം സ്പോട്ട് അഡ്മിഷന്‍ ഡിസംബര്‍ നാലിന് നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിക്കുകയുണ്ടായി. രണ്ടാം സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജാതി, വരുമാനം, നോണ്‍ ക്രീമിലിയര്‍, ടിസി, അടക്കമുള്ള അസ്സല്‍ രേഖകള്‍ ഫീസ് അടക്കാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, പിടിഎ ഫണ്ടിനുള്ള തുക എന്നിവ സഹിതം റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. കോഴ്സ്, സമയം എന്ന ക്രമത്തില്‍ : ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് -രാവിലെ 9.30 – കുടുംബി, മറ്റു പിന്നോക്ക വിഭാഗഹിന്ദു, പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10 മണി – ടിഎച്ച്എസ്എല്‍സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരും, രാവിലെ 10.30 – ജനറല്‍ റാങ്ക് 50 വരെ, രാവിലെ 11.30 – ജനറല്‍ റാങ്ക് 100 വരെ, ഉച്ചയ്ക്ക് 12 .30 – മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കക്കാര്‍ എല്ലാവരും. ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് – ഉച്ചയ്ക്ക് 2 മണി-പട്ടികജാതി, പട്ടികവര്‍ഗ, വികലാംഗ, മറ്റു പിന്നാക്ക ക്രിസ്ത്യന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെട്ടഎല്ലാവരും, ഉച്ചയ്ക്ക് 2.30- ജനറല്‍ റാങ്ക് 50 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370714

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button