Latest NewsNewsIndia

സർക്കാർ ജീവനക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ചു

ന്യൂഡൽഹി : സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കു ക്ലാസെടുക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് നൽകിയിരിക്കുന്നു. മത്സരപരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ ജീവനക്കാര്‍ ക്ലാസെടുക്കുന്നുവെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. അവധിയെടുക്കുന്നവര്‍ക്ക് ക്ലാസെടുക്കുന്നതിന് തടസമില്ലെങ്കിലും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് കാലത്ത് പിഎസ്‌സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരും ക്ലാസുകളെടുക്കുന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയുണ്ടായി. നേരത്തെ ചില പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇതു നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button