KeralaLatest NewsNews

തൊഴിലാളികളെ സ്വതന്ത്രരാക്കിയത് പാർട്ടികളല്ല, വിപ്ലവം പാടിനടന്നവർ ഇന്ന് മുതലാളിമാർ – എന്തൊരു വിരോധാഭാസം!

‘സ്ത്രീ പല ദൈവങ്ങളുടേയും അമ്മമാരാണ്, വിപ്ലവം പാടിനടന്നവർ ഇന്ന് ജന്മിമാരും‘ - കാനായി കുഞ്ഞിരാമന്റെ വാക്കുകൾ

തൊഴിലാളികളെയും, അടിമകളെയും സ്വതന്ത്രരാക്കിയത്, മേയ് ദിനമല്ല – രാഷ്ട്രീയ വിപ്ലവങ്ങളുമല്ല. ആധുനിക ശാസ്ത്രസാങ്കേതിക മൂല്യങ്ങളാണ്. യന്ത്രങ്ങള്‍ വന്നതോടെ തൊഴിലാളികലും, അടിമകളും സ്വതന്ത്രരായി.

പിന്‍തിരിഞ്ഞു നോക്കുമ്പോളറിയാം, അന്നത്തെ തൊഴിലാളികളെല്ലാം, ഇന്നത്തെ അറിയപ്പെടുന്ന മുതലാളിമാരാണെന്ന്. വിപ്ലവം പാടിനടന്ന അന്നത്തെ കുടിയാന്മാര്‍, ഇന്നത്തെ ജന്മിമാരാണ്. ഇതാണൊ മെയ്ദിന സന്ദേശങ്ങള്‍.

അതുപോലെ നമ്മുടെ അമ്മമാരെ, ലൈംഗിക ‘തൊഴിലാളി’കളായി കാണാന്‍ എങ്ങനെ നമ്മുടെ മനസ്സ് സമ്മതിക്കും. ലൈംഗികത, ഉല്‍ല്പത്തി പ്രക്രിയകളാണ്. അതു തൊഴിലല്ല. അതുപോലെ ദേവദാസികളെയും, മൊത്തത്തിൽ സ്ത്രീവര്‍ഗ്ഗത്തെയും ആ അവസ്ഥയിലേക്ക് മാറ്റിയത് പുരുഷമേധാവിത്വമാണ്. ഈ പുരുഷ ശക്തിയാണോ മേയ്ദിന സന്ദേശം…

സ്ത്രീ എന്നാല്‍ അമ്മയാണ്. ഈ അമ്മമാരെ എങ്ങനെയാണ്, ലൈംഗിക തൊഴിലാളികലായ കാണാന്‍ സാധിക്കുക. ഭാരതീയസംസ്കാരത്തില്‍⅝ അമ്മ ദേവിയാണ്. നാം ജീവിക്കുന്ന രാജ്യത്തെ മാതൃഭൂമി എന്നാണ് പറയുന്നത്. നാം സംസാരിക്കുന്ന ഭാഷ മാതൃഭാഷയാണ്. അമ്മ ഭാഷ. പ്രകൃതിയില്‍ മനുഷ്യജീവികളില്‍ മാത്രമേ ഈ ഒരു സങ്കല്പമുള്ളൂ.

പിന്നോട്ട് നോക്കുകയാണെങ്കില്‍ ധാരാളം നാടന്‍ കെട്ടുകഥകള്‍ കേള്‍ക്കാം, യക്ഷിക്കഥകള്‍.
കീഴ്ജാതി സ്ത്രീകളെ ലൈംഗികകോപകരണമാക്കിയ കഥകള്‍. മേയ്ദിനം പുരുഷശക്തിയല്ല.
സ്ത്രീശക്തിയെ പുരുഷശക്തിക്ക് തുല്യമാക്കി കൊണ്ടുവരാനുള്ള സന്ദേശമാക്കി മാറ്റി എടുക്കണം. എന്നാലേ, അടിമത്തം ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മറ്റേത് വെറും രാഷ്ട്രീയവല്‍ക്കരണമാണ്.

സത്യം പറയുകയാണെങ്കില്‍ സ്ത്രീ ശക്തിയെ വെല്ലാന്‍ ലോകത്തില്‍ ഒരു ജൈവശക്തിക്കും സാദ്ധ്യമല്ല. സ്ത്രീശക്തി പുരുഷ മേധാവിത്വത്തിനും മേലെയാണ്. സ്ത്രീ എന്നാല്‍ മാതൃത്വമാണ്.
പല ദൈവങ്ങളുടേയും അമ്മമാര്‍, ദൈവത്തെക്കാളും വലിയ ശക്തിയായി വളര്‍ന്നിരുന്നു.
മാതൃത്വം എന്നാല്‍ സാക്ഷാല്‍ അമ്മയാണ്. ഈ അമ്മയാണ് പ്രപഞ്ചശക്തി. ഇതാണ് ഞാന്‍ കാണുന്ന മേയ്ദിന സന്ദേശം. – കാനായി കുഞ്ഞിരാമന്റെ വാക്കുകളാണിവ.

തൊഴിലാളി നേതാക്കൾ പാവപ്പെട്ട തൊഴിലാളികളെ വഞ്ചിക്കുന്നതിനെ കുറിച്ച് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ എ എസ് വെളിപ്പെടുത്തലുകൾ നടത്തിയ ഈ സാഹചര്യത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന വാക്കുകൾ. തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍ തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നാണ് ജിജി തോംസണിന്റെ ആരോപണം.

മെയ്‌ദിനത്തിന്റെ മഹത്വവും പരിപാവനവും മനസ്സിലാക്കാത്ത തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍, തൊഴിലാളികളുടെ പേരും പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് അവിഹിത മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്നത്. തൊഴിലാളിയുടെ ആത്മാര്‍ത്ഥയ്ക്കു പുല്ലുവില കൊടുക്കുന്ന ഈ നേതാക്കന്മാരാണ് തൊഴിലാളിയുടെ വര്‍ഗ്ഗശത്രു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും പോരാടിയിട്ടുള്ള ഒരു വിപ്ലവപാര്‍ട്ടി, അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്തിയില്ലേ? പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളായി മാറുന്നത് കാണുന്നില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button