Latest NewsUAENewsGulf

യുഎഇ ദേശീയ ദിനം; സൗജന്യ ഇന്റർനെറ്റ് സേവനവുമായി മൊബൈല്‍ കമ്പനികള്‍

അബുദാബി: യുഎഇയുടെ നാല്‍പത്തി ഒന്‍പതാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 49 ജി.ബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും. എമിറാത്തി ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാവുകയെന്ന് കമ്പനികള്‍ സോഷ്യല്‍ മീഡിയകളില്‍ നല്‍കിയ അറിയിപ്പില്‍ വ്യക്തമാകുന്നു.

ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലാണ് ഇത്തിസാലാത്തിന്റെ ഓഫര്‍. പ്രീ പെയ്‍ഡ്, പോസ്റ്റ് പെയ്‍ഡ് ഉപഭോക്താക്കള്‍ക്ക് നവംബര്‍ 30നും ഡിസംബര്‍ മൂന്നിനും ഇടയില്‍ മൂന്ന് ദിവസത്തേക്ക് 49 ജി.ബി ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് ഡു അറിയിച്ചിരിക്കുന്നത്. ഡു ഉപഭോക്താക്കള്‍ക്ക് *055*49# ഡയല്‍ ചെയ്‍തും ഇത്തിസാലാത്ത് ഉപഭോക്താക്കള്‍ക്ക് *49# ഡയല്‍ ചെയ്തും ഓഫര്‍ ആക്ടിവേറ്റ് ചെയ്യാമെന്ന് കമ്പനികള്‍ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button