KeralaLatest NewsNews

ലൗ ജിഹാദ് നിരോധനനിയമം കേരളത്തിലും നടപ്പാക്കണമെന്ന് ജോര്‍ജ് കുര്യന്‍

കേരളത്തിലാണ് ലൗ ജിഹാദ് വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്

തിരുവനന്തപുരം : യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതു പോലെയുള്ള ലൗ ജിഹാദ് നിരോധന നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. കേരളത്തിലാണ് ലൗ ജിഹാദ് വിഷയം ആദ്യമായി ചര്‍ച്ചചെയ്യപ്പെട്ടത്.

21 പേര്‍ ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പോയതും കേരളത്തില്‍ നിന്നാണ്. അതില്‍ പകുതിയിലേറെ പേര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്തവരാണ്. ഇക്കാര്യം സിറോ മലബാര്‍ സഭയുടെ സിനഡു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രേമവിവാഹത്തിന് ബിജെപി എതിരല്ല. അതിന് ഉപാധിയായി മതപരിവര്‍ത്തനം വെക്കുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് മതപരിവര്‍ത്തനത്തിനു വേണ്ടിയുള്ള വിവാഹവും വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനവും നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button