ഡാക്കർ
സെനെഗലിന്റെ ലോകകപ്പ് ഹീറോ പാപ ബൗബ ദിയോപ് അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നു ഈ നാൽത്തപ്പത്തിരണ്ടുകാരൻ.2002 ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്‌ഘാടനമത്സരത്തിൽ ഫ്രാൻസിനെ സെനെഗൽ അട്ടിമറിച്ചത് ദിയോപിന്റെ ഗോളിലായിരുന്നു. ചാമ്പ്യൻമാരെ കെട്ടുകെട്ടിച്ച സെനെഗൽ ആ ലോകകപ്പിന്റെ ക്വാർട്ടർവരെ മുന്നേറി. ഗ്രൂപ്പ് ഘട്ടത്തിൽ ഉറുഗ്വേയ്‌ക്കെതിരെ ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർ രണ്ട് ഗോളടിച്ചിരുന്നു.
സെനെഗലിനുവേണ്ടി 63 മത്സരങ്ങളിൽ ഇറങ്ങി. 11 ഗോളടിച്ചു. 2013ൽ വിരമിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ വെസ്‌റ്റ്‌ഹാം യുണൈറ്റഡ്, ബർമിങ്‌ഹാം സിറ്റി ടീമുകൾക്കും കളിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..